ജോൺ ഫെർണാണ്ടസ്‌ നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി

0

കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റംഗം ജോൺ ഫെർണാണ്ടസിനെ തെരഞ്ഞെടുത്തു.കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമായത്. ഇതു സംബന്ധിച്ച ഗവർണറുടെ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. രണ്ടാം തവണയാണ് ജോൺ ഫെർണാണ്ടസ് സഭയിലെ ആംഗ്‌ളോ ഇന്ത്യൻ പ്രതിനിധിയാകുന്നത്. 1996ലാണ് ഇദ്ദേഹം ആദ്യം നിയമസഭയിലെത്തിയത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി,സംസ്ഥാന ജോയിന്റ് സെക്രട്ടറി,കേന്ദ്രക്കമ്മിറ്റിയംഗം,സിപിഎം കൊച്ചി ഏരിയാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Comments

comments