ഡി.എന്‍ എ ഫലവും സ്ഥിതീകരിച്ചു. ഘാതകന്‍ അമിയൂര്‍ ഉല്‍ ഇസ്ലാം തന്നെ!!

0

ജിഷാ കൊലക്കെസില്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതി അമിയൂര്‍ ഉല്‍ ഇസ്ലാം ഡി.എന്‍എ ഫലം വന്നു. കൊല നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളും ഇയാളുടെതും ഒന്നാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. 23 വയസ്സാണ് ഇപ്പോള്‍ പിടിയിലായ പ്രതിയ്ക്ക് ഉള്ളത്. ഇയാള്‍ ജിഷയുടെ പഴയ സുഹൃത്ത് കൂടിയാണ്. പാലക്കാട് നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പെട്ടന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണം എന്നാണ് പോലീസ് ഭാഷ്യം. കൊലപാതക സമയത്ത് ഇയാല്‍ അമിതമായി മദ്യപിച്ചിരുന്നു.
ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച ചെരുപ്പ് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്.

Comments

comments