ഈ മെട്രോ തൂണുകള്‍ക്കിത് എന്തു പറ്റീ? ചിലയിടത്ത് വൃത്തം ചിലയിടത്ത് ചതുരം

0

കൊച്ചി മെട്രോയക്ക് രണ്ട് തരം തൂണുകളാണ് ശ്രദ്ധിച്ചിട്ടുണ്ടോ?ഉരുണ്ട ആകൃതിയിലും സമചതൂരാകൃതിയിലുമാണ് മെട്രോ തൂണുകള്‍. ഇതില്‍ കൂടുതലുള്ളത് ഉരുണ്ട ആകൃതിയിലുള്ളതാണ്. എപ്പോഴെങ്കിലും ഇത് ഒരു സംശയമായി നിങ്ങളുടെ മനസില്‍ കയറിക്കൂടിയിട്ടുണ്ടോ? എന്നാല്‍ ഇന്ന് ‘അവസാനിപ്പിച്ചോണം’ ഈ സംശയം. കാരണം ഇതിന്റെ ഉത്തരം കൊച്ചി മെട്രോ തന്നെ വെളിപ്പെടുത്തി. സമചതുരാകൃതിയിലുള്ള തൂണുകള്‍ മെട്രോയുടെ സ്റ്റേഷനുകള്‍ വരുന്ന സ്ഥലത്താണ് പണിതിരിക്കുന്നത്. ഇത് പല വലിപ്പത്തിലുള്ളവയും ആണ്. ബാക്കി എല്ലാ സ്ഥലത്തും ഉരുണ്ട ആകൃതിയിലുള്ളവയാണ്. ഇതിന് 1.6 മീറ്ററാണ് വ്യാസം. 1186 തൂണുകളാണ് ഇതു വരെ മെട്രോ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Comments

comments

youtube subcribe