ഇത് കെ.എസ്.ആര്‍.ടി.സി സ്കാനിയ… നെരുപ്പ് ഡാ…

കെ. എസ് ആര്‍ ടി സിയുടെ സ്കാനിയ ബസ്സ് സര്‍വ്വീസ് തുടങ്ങി. മള്‍ട്ടി ആക്സില്‍ ബസ്സുകളാണിത്. മണിപ്പാലിലേക്കും മൂകാംബികയിലേക്കുമാണ് ആദ്യ ബസ്സുകള്‍ ഓടുന്നത്. മന്ത്രി ശശീന്ദ്രന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ടെര്‍മിനലില്‍ ആദ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
കൊല്ലുരിലേക്കുള്ള ബസ്സ് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് നാലിനാണ് പുറപ്പെടുന്നത്. എറണാകുളം കോഴിക്കോട് കാസ്ര‍കോട് വഴി പിറ്റേന്ന് രാവിലെ 9.35 ന് കൊല്ലൂര്‍ എത്തിച്ചേരും. ഉച്ചയ്ക്ക് രണ്ടിന് ബസ്സ് തിരിച്ച് തിരുവനന്തപുരത്തേയ്ക്ക് എത്തും. രാവിലെ7.35ഓടെ തിരുവനന്തപുരത്ത് തിരിച്ചെത്തും. 1210രൂപയാണ് ചാര്‍ജ്ജ്.
മണിപ്പാലിലേക്കുള്ള ബസ്സ് തിരുവനന്തപുരത്ത് നിന്ന് 2.30നാണ്. കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, കാസര്‍കോട്, മംഗലാപുരം വഴി രാവിലെ 6.35ന് മണിപ്പാലിലെത്തും. മണിപ്പാലില്‍ നിന്ന് ന വൈകിട്ട് 4.30യ്ക്കാണ് ബസ്സ് തിരുവനന്തപുരത്ത് തിരിയ്ക്കും. രാവിലെ 8.35നാണ് ബസ്സ് തിരുവനന്തപുരത്ത് എത്തുക. 1056ആണ് ടിക്കറ്റ് നിരക്ക്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE