രജനീകാന്തിനെ കളിയാക്കി രാം ഗോപാൽ വർമ്മയുടെ ട്വീറ്റ്

എന്തിനും ഏതിനും തന്റേതായ അഭിപ്രായം പറയുന്ന ആളാണ് രാംഗോപാൽ വർമ്മ. അതെല്ലാം വിവാദമാകാതെ പോകാറുമില്ല. ഇത്തവണ അദ്ദേഹം അഭിപ്രായം പ്രകടിപ്പിക്കുന്നത് സൂപ്പർസ്റ്റാർ ചിത്രം കാബാലിയിലെ രജനികാന്തിന്റെ അഭിനയത്തെക്കുറിച്ചാണ്.

സൂപ്പർസ്റ്റാറിന്റെ കാബാലിയിലെ അഭിനയം മോശമായിരുന്നെന്നും കബാലിയായി അമിതാഭ് ബച്ചൻ അഭിനയിക്കുന്നതായിരുന്നു നല്ലതെന്നുമാണ് രാംഗോപാൽ വർമ്മ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. യന്തിരനായി ബച്ചൻ എത്തിയിരുന്നെങ്കിൽ അത് മികച്ചതാകുമായിരുന്നെന്നും ബച്ചന്റെ ‘Te3n’ സ്റ്റൈൽമന്നൻ ചെയ്തിരുന്നതെങ്കിൽ തകരുമായിരുന്നെന്നും വർമ്മ പറയുന്നു.

കാബാലിയിൽ ബച്ചൻ അഭിനയിച്ചുരുന്നെങ്കിൽ ചിത്രം മികവുറ്റതായിരുന്നെന്നും എന്നാൽ ബച്ചന്റെ പികു, ബ്ലാക് ചിത്രങ്ങളിൽ രജനികാന്ത് ആണ് അഭിനയിച്ചുരുന്നതെങ്കിൽ തമാശയായിപോകുമായിരുന്നെന്നും
രജനീകാന്തിനും ഈ കാര്യത്തിൽ തർക്കമുണ്ടാകില്ലെന്നും രാംഗോപാൽ വർമ്മ ട്വീറ്റിൽ കുറിച്ചു.

സ്‌റ്റൈൽ മന്നനെ കളിയാക്കിയതിനെതിരെ ആരാധകർ രംഗത്തെത്തിക്കഴിഞ്ഞു. രാംഗോപാൽവർമ്മയെ ട്രോൾ ചെയ്താണ് ആരാധകർ പ്രതിഷേധിക്കുന്നത്.

സംവിധായകൻ വെങ്കട്പ്രഭുവും വർമ്മയ്‌ക്കെതിരെ രംഗത്തെത്തി. സർ ഷോലെ ഫ്‌ളോപ് ആക്കാൻ താങ്കൾക്ക് മാത്രമേ കഴിയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

NO COMMENTS

LEAVE A REPLY