രഘുറാം രാജനെതിരെ ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി

0

ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി ആർബിഐ ഗവർണർ രഘുറാം രാജനെതിരെ ആരോപണവുമായി വീണ്ടും രംഗത്ത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കയച്ച കത്തിലാണ് സ്വാമി രാജനെതിരെയും മറ്റ് ആർബിഐ ഉദ്യോഗസ്ഥർക്കെതിരെയും കള്ളപ്പണ ആരോപണം ഉന്നയിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി)യെ വെച്ച് കേസ് അന്വേഷിപ്പക്കണമെന്നും സ്വാമി കത്തിൽ ആവശ്യപ്പെടുന്നു. കള്ളപ്പണ നിക്ഷേപങ്ങൾക്ക് കൂട്ടുനിന്നുകൊണ്ട് ചെറു ബാങ്കുകൾക്ക് ആർബിഐ ലൈസൻസ് നൽകിയെന്നും സ്വാമി ആരോപിക്കുന്നു.

ഇവർക്കെതിരെ അഴിമതി നിരേധന നിയമ പ്രകാരം കേസെടുക്കണമെന്നും പി ചിദംബരവുമായി ബന്ധമുള്ള ചിലർക്ക് രാജന്റെ നടപടികളിൽ ലാഭമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സ്വാമി പറഞ്ഞു.

രഘുറാം രാജനെതിരെ ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി എത്തുന്നത് ഇത് ആദ്യമായല്ല. ഇന്ത്യൻ സാമ്പത്തിക നില തകർക്കാൻ രാജൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് സ്വാമി പ്രധാനമന്ത്രിക്ക് മുമ്പും കത്ത് നൽകിയിട്ടുണ്ട്. മാനസ്സികമായി രാജൻ പൂർണ്ണമായും ഇന്ത്യക്കാരനല്ലെന്നും സ്വാമി ആരോപിച്ചിരുന്നു.

Comments

comments

youtube subcribe