ഉഡ്താ പഞ്ചാബ്; റിലീസിനു മുന്നേ വ്യാജനെത്തി

 

സെൻസർ ബോർഡിന്റെ ഇടപെടലിനെത്തുടർന്ന് വിവാദത്തിലായ ഉഡ്താ പഞ്ചാബ് റിലീസ് ചെയ്യുന്നതിനു മുന്നേ ഇന്റർനെറ്റിൽ വ്യാജപതിപ്പെത്തി. ഇന്നലെമുതലാണ് ചിത്രത്തിന്റെ വ്യാജൻ ചില ടോറന്റ് സൈറ്റുകളിൽ പ്രചരിച്ചു തുടങ്ങിയത്. സെൻസർ കോപ്പിയാണ് ചോർന്നിരിക്കുന്നത്. സംഭവത്തിനെതിരെ നിർമ്മാതാക്കൾ പരാതി നല്കിയിട്ടുണ്ട്.അഭിഷേക് ചൗബേ സംവിധാനം ചെയ്ത സിനിമയില്‍നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന  സെന്‍സര്‍ ബോര്‍ഡ് ആവശ്യത്തിനെതിരെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചതോടെയാണ് ഉഡ്താ പഞ്ചാബുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ആരംഭിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE