ഉഡ്താപഞ്ചാബ് തിയേറ്ററുകളിൽ മാത്രം കാണുക എന്ന ആവശ്യവുമായി ബോളിവുഡ് താരങ്ങൾ

0

ഉഡ്താപഞ്ചാബ് വ്യാജപതിപ്പ് ഇറങ്ങിയതോടെ ചിത്രം തിയേറ്ററിൽ മാത്രം കാണുക എന്ന ആവശ്യവുമായി ബോളിവുഡ്. സെൻസർ ബോർഡിന്റെ ഇടപെടലിനെത്തുടർന്ന് വിവാദത്തിലായ ഉഡ്താ പഞ്ചാബ് നാളെ റിലീസ് ചെയ്യാനിരിക്കെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ എത്തിയതിനെ തുടർന്നാണ് ബോളിവുഡ് ആരാധകരോട് ഇങ്ങനെ ആവശ്യപ്പെടുന്നത്.

ഷാഹിദ് കപൂർ, ആലിയ ഭട്ട്, സംവിധായകൻ കരൺ ജോഹർ, വരുൺ ജുനൈദ് ധവാൻ, അർജ്ജുൻ കപൂർ, സോനാക്ഷി സിൻഹ, സിദ്ദാർഥ് മൽഹോത്ര, ശ്രദ്ധ കപൂർ, ഹുമ ഖുറൈശി, തുടങങി നിരവധി താരങ്ങളാണ് ട്വിറ്ററിലൂടെ തിയേറ്ററുകളിലേക്കെത്താൻ ആഹ്വാനം ചെയ്യുന്നത്.

ഇന്നലെ മുതലാണ് ചിത്രത്തിന്റെ വ്യാജൻ ചില ടോറന്റ് സൈറ്റുകളിൽ പ്രചരിച്ചു തുടങ്ങിയത്. സെൻസർ കോപ്പിയാണ് ചോർന്നിരിക്കുന്നത്. സംഭവത്തിനെതിരെ നിർമ്മാതാക്കൾ പരാതി നൽകിയിട്ടുണ്ട്. അഭിഷേക് ചൗബേ സംവിധാനം ചെയ്ത ചിത്രത്തിൽനിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന സെൻസർ ബോർഡ് ആവശ്യത്തിനെതിരെ നിർമാതാക്കൾ കോടതിയെ സമീപിച്ചതോടെയാണ് ഉഡ്താ പഞ്ചാബുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ആരംഭിച്ചത്.

Comments

comments