മനസ്സിലൊരു സിനിമാസ്വപ്‌നമുണ്ടോ;കയ്യിലൊരു കഥയുണ്ടോ;പപ്പായ മീഡിയ നിങ്ങളെ കാത്തിരിക്കുന്നു!!

0

കയ്യിലൊരു സിനിമാക്കഥയുണ്ടോ,എങ്കിൽ പപ്പായ മീഡിയ കഥ കേൾക്കും. മലയാളസിനിമാ രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ട സംവിധായകൻ ആഷിക് അബുവും കൂട്ടുകാരുമാണ് പപ്പായ മീഡിയ വഴി മറ്റൊരു പുത്തൻ ആശയവുമായി എത്തിയിരിക്കുന്നത്.സിനിമയുടെ രചനാവഴികളിലേക്കും നിർമാണരംഗത്തേക്കും കടന്നുവരാൻ നവാഗതർക്ക് ഇതിലൂടെ അവസരം ലഭിക്കും.

13407089_1209974675693280_3938133306295927357_n-300x300വ്യാഴാഴ്ചകളിലാണ് സ്‌റ്റോറി ഐഡിയ,സ്‌റ്റോറി സ്‌ക്രിപ്റ്റ് ഡിസ്‌ക്രിപ്ഷൻ എന്നിവയ്ക്ക് പപ്പായയിൽ അവസരമുള്ളത്. നേരെ വന്ന് അതിലങ്ങ് പങ്കെടുക്കാമെന്ന് കരുതരുത്. ചില കടമ്പകളിലൂടെ കടന്നാൽ മാത്രമേ അവിടേയ്‌ക്കെത്താനാവൂ
. രണ്ട് ഘട്ടങ്ങളായാവും തെരഞ്ഞെടുപ്പ് പ്രക്രിയ. നിങ്ങളുടെ സ്റ്റോറി ഐഡിയ അല്ലെങ്കിൽ സ്‌റ്റോറി സംബന്ധിച്ച സിനോപ്‌സിസും അതു സംബന്ധിച്ച് ചെറിയ വിശദീകരണവും [email protected] എന്ന ഇമെയ്‌ലിൽ അയയ്ക്കുക.ലഭിക്കുന്ന കഥ താല്പര്യം ജനിപ്പിക്കുന്നതാണെങ്കിൽ പപ്പായയിൽ നിന്ന് നിങ്ങൾക്ക് വിളി വരും. നേരിട്ട് കാണാനും കഥ പറയാനുമുള്ള ദിവസം അറിയിക്കും. ഇമെയിൽ വഴി അയയ്ക്കുന്ന കഥകളോ ആശയങ്ങളോ മാത്രമായിരിക്കും പരിഗണിക്കുകയെന്നത് പ്രത്യേകം ശ്രദ്ധിക്കുക.അപ്പോ റെഡിയല്ലേ,നിങ്ങളുടെ സ്വപ്‌നങ്ങളിലെ ആ സിനിമാക്കഥ പറയാൻ!!

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe