ജൂലായ് 12,13 തീയതികളിൽ ബാങ്ക് പണിമുടക്ക്

 

അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയിൽ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ തലത്തിൽ പണിമുടക്കും.ജൂലായ് 12നാണ് എസ്ബിഐയുടെ അസോസിയേറ്റ് ബാങ്കുകളിലെ നാല്പത്തി അയ്യായിരത്തോളം വരുന്ന ജീവനക്കാർ പണിമുടക്കുക.ഇതിനു മുന്നോടിയായി പ്രധാന കേന്ദ്രങ്ങളിൽ ജൂൺ 20,30 തീയതികളിൽ ധർണയും പ്രകടനവും നടത്തുമെന്ന് സംഘടന അറിയിച്ചു.ജൂലൈ 13ന് ഓൾ ഇന്ത്യാ ബാങ്ക് എംപ്‌ളോയീസ് അസോസിയേഷൻ,ഓൾ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർ പണിമുടക്കും.

NO COMMENTS

LEAVE A REPLY