വേറിട്ട വാഗ്ദാനം,വ്യത്യസ്തമായ വെല്ലുവിളി!!

0

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കയ്യിൽ നിന്ന് ചായ വാങ്ങി കുടിയ്ക്കുകയോ അദ്ദേഹത്തിനൊപ്പം പഠിക്കുകയോ ചെയ്ത ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് 2 ലക്ഷം രൂപ സമ്മാനം നൽകുമെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. മഹാരാഷ്ട്രയിൽചായ് കി ചർച്ച എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ കർഷകരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ദിഗ്വിജയ് സിംഗിന്റെ പ്രഖ്യാപനം. നേരത്തെ മെട്രി്കുലേഷൻ ആണ് തന്റെ യോഗ്യത എന്നാണ് മോദി പറഞ്ഞിരുന്നത്. ഇപ്പോൾ പറയുന്നു താൻ ബിരുദധാരിയാണെന്ന്. അതുകൊണ്ടാണ് മോദിയ്‌ക്കൊപ്പം ബിരുദകഌസിൽ പഠിച്ച ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് വൻ തുക താൻ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments