ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല; വിധി പ്രഖ്യാപിച്ചു

 

ഗുൽബർഗ് കൂട്ടക്കൊലക്കേസിൽ 11 പ്രതികൾക്ക് ജീവപര്യന്തം.കൊലപാതകം,സൗഹാർദ്ദം തകർക്കൽ,കലാപം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടവർക്കാണ് അഹമ്മദാബാദിലെ പ്രത്യേക കോടതി ജീവപര്യന്തം വിധിച്ചത്.  12 പേർക്ക് 7 വർഷം തടവ് ശിക്ഷ ലഭിച്ചു. ഒരു പ്രതിക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.2002 ഫെബ്രുവരി 28ന് ഗുൽബർഗ് പാർപ്പിട സമുച്ചയത്തിൽ നടന്ന കൂട്ടക്കുരുതി മുൻകൂട്ടി ആസുത്രണം ചെയ്തതല്ലെന്നും പെട്ടന്നുള്ള പ്രകോപനം മൂലം ജനങ്ങൾ അക്രമാസക്തരായതാണെന്നുമുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു.വിധിയിൽ പൂർണതൃപ്തയല്ലെന്ന് സാമൂഹ്യപ്രവർത്തക ടീസ്റ്റ സ്റ്റെതൽവാദ് പ്രതികരിച്ചു. വിധിക്കെതിരെ അപ്പീൽ നല്കുമെന്നും അവർ പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE