ഗുൽബർഗ് കൂട്ടക്കൊല; ശിക്ഷാവിധി ഇന്ന്

0

 

ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിൽ കുറ്റവാളികളുടെ ശിക്ഷ അൽപസമയത്തിനകം വിധിക്കും. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് 24 പേരുടെ വിധി പ്രഖ്യാപിക്കുക.ഗുജറാത്ത് കലാപത്തിനിടെ അഹമ്മദാബാദിലെ പാർപ്പിട സമുച്ചയമായ ഗുൽബർഗിൽ നടന്ന കൂട്ടക്കുരുതിയിൽ 69 പേരാണ് മരിച്ചത്. 2002 ഫെബ്രുവരി 28നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. കോൺഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രിയും മരിച്ചവരിൽ ഉൾപ്പെട്ടിരുന്നു.കേസിൽ പ്രതി ചേർത്ത 66 പേരിൽ 36 പേരെ കോടതി വെറുതെ വിട്ടിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച വിധി പറയാനിരുന്നത് വാദം പൂർത്തിയാകാത്തതിനാൽ നീട്ടിവയ്ക്കുകയായിരുന്നു.

കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിച്ച് കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ,പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവനരല്ലെന്നും പെട്ടന്നുള്ള പ്രകോപനം മൂലം ജനക്കൂട്ടം അക്രമാസക്തരാവുകയായിരുന്നു എന്നുമാണ് പ്രതിഭാഗം വാദിച്ചത്. തെളിവുകളുടെ അഭാവമുള്ളതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് നല്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

comments

youtube subcribe