Advertisement

അപ്പൊ , മെത്രാൻ കായലിൽ കാണാം… !

June 17, 2016
Google News 1 minute Read

ഹരീഷ് വാസുദേവ് / പുഴ മുതൽ നക്ഷത്രം വരെ ! 

മെത്രാൻ കായലിലും ആറന്മുളയിലും ഉൾപ്പെടെ തരിശുകിടക്കുന്ന പാടത്തൊക്കെ കൃഷിയിറക്കാൻ സർക്കാർ തീരുമാനിച്ചതായി കൃഷിമന്ത്രി ശ്രീ.വി.എസ്‌ സുനിൽ കുമാർ. കുറേക്കാലത്തിനു ശേഷമാണ്‌ സർക്കാരിനെ ഹൃദയംഗമമയി അഭിനന്ദിക്കാനുള്ള അവസരം കിട്ടുന്നത്‌.

ആറന്മുള വ്യവസായമേഖലയായി പ്രഖ്യാപിച്ച ടി.ബാലകൃഷ്ണന്റെ വിജ്ഞാപനമുണ്ട്‌. അത്‌ റദ്ദാക്കണം ആദ്യം. എന്നിട്ട്‌ താലൂക്ക്‌ ലാന്റ്‌ ബോർഡ്‌ മുൻപാകെയുള്ള കേസിൽ കെ.ജി.എസിനെ കേട്ട്‌ ഭൂമി ഏറ്റെടുത്ത്‌ തീർപ്പാക്കണം. എന്നിട്ടവിടെ കൃഷിയിറക്കണം. അല്ലെങ്കിൽ തിരിച്ചടിയുണ്ടാകും.

സമയബന്ധിതമായി വല്ലതും നടപ്പാക്കണമെങ്കിൽ ആ രാജു നാരായണസ്വാമിയെ മാറ്റി പണിയെടുക്കാൻ കൊള്ളാവുന്നവരെ വകുപ്പ്‌ ഏൽപ്പിക്കണം.

നിയമത്തിൽ ചെറിയ ചില ഭേദഗതികൾ വേണം. നിയമം ശക്തിപ്പെടിത്തണം. വ്യക്തതയുള്ള ഉപഗ്രഹചിത്രം ദേശീയ റിമോട്ട്‌ സെൻസിംഗ്‌ ഏജൻസിയിൽ നിന്ന് വാങ്ങണം. മാപ്പുണ്ടാക്കണം. അതിനൊരു പത്തു മുപ്പത്തഞ്ചു കോടിയോളം ബജറ്റിൽ വകയിരുത്തണം. എല്ലാ കൃഷിഭവനുകളിലും മാപ്പ്‌ എത്തിച്ച്‌ കരട്‌ ഡാറ്റാ ബാങ്ക്‌ തെറ്റുകൾ തിരുത്തി അന്തിമമായി ഇറക്കണം. നിയമത്തിനു പല്ലും നഖവുമാകും.

സുനിലേട്ടാ എന്ന് കൃഷി മന്ത്രിയെ വിളിക്കാൻ സ്വാതന്ത്ര്യമുള്ളവരെ മാത്രം വിളിച്ചാൽപ്പോലും ആറന്മുളയിലോ മെത്രാൻ കായലിലോ ഒരു പൂ കൃഷി ചെയ്യാനുള്ള ആളുണ്ടാകും കേരളത്തിൽ. കൃഷി ഒരു സമരവും ആണെന്നുറപ്പുള്ളവർ.

അപ്പൊ Sunil Kumar V S, മെത്രാൻ കായലിൽ കാണാം… :-)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here