ജിഷ വധക്കേസ് ;പോലീസിന്റെ വാദം തള്ളി സമീപവാസികൾ

 

ജിഷയുടെ കൊലപാതകത്തിലേക്ക് അമിർ ഉൾ ഇസ്ലാമിനെ നയിച്ചത് കുളിക്കടവിൽ വച്ച് തുടങ്ങിയ വൈരാഗ്യമെന്ന പോലീസ് ഭാഷ്യം വിശ്വസിക്കുന്നില്ലെന്ന് സമീപവാസികൾ. സ്ത്രീകളുടെ കുളിക്കടവിൽ ഇറങ്ങിയ പ്രതിയെ ഒരു വീട്ടമ്മ ശകാരിച്ചെന്നും ഇതു കണ്ട് ജിഷ കളിയാക്കിയത് ജിഷയോടുള്ള വൈരാഗ്യമായി മാറിയെന്നുമാണ് പോലീസ് പറഞ്ഞത്.എന്നാൽ,അത്തരമൊരു സംഭവം നടന്നതായി അറിവില്ലെന്ന് പതിവായി കുളിക്കടവിൽ എത്തുന്ന സ്ത്രീകൾ പറയുന്നു. ചക്കിലാംപറമ്പ് കോളനിയിലെ തോട്ടിലാണ് കുളിക്കടവ്.ജിഷ എന്നും ഇവിടെ വരാറുണ്ടായിരുന്നു.അന്യസംസ്ഥാനതൊഴിലാളികൾ ആരെങ്കിലും ഇവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയതായി അറിയില്ല. ആത്തരത്തിൽ ആരെയെങ്കിലും കളിയാക്കുന്ന പെൺകുട്ടിയായിരുന്നില്ല ജിഷയെന്നും സമീപവാസികളായ സ്ത്രീകൾ മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY