ജിഷ വധക്കേസ്; പ്രതിയെ റിമാൻഡ് ചെയ്തു

ജിഷ വധക്കേസ് പ്രതി അമിയൂർ ഉൾ ഇസഌമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പെരുമ്പാവൂർ ഒന്നാം കഌസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്. പ്രതിയെ കാക്കനാട്
സബ്‌ജയിലിലേക്ക് കൊണ്ടുപോയി. മുന്നിലും പിന്നിലും പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് പ്രതിയെ കോടതിയിലെത്തിച്ചത്.കോടതി പരിസരത്ത് വൻ സുരക്ഷാസന്നാഹങ്ങൾ ഒരുക്കിയിരുന്നു.ഹെൽമറ്റ് ധരിപ്പിച്ചാണ് പ്രതിയെ പുറത്തേക്ക് ഇറക്കിയത്.നിയമസഹായം ആവശ്യമുണ്ടെന്ന് പ്രതി കോടതിയെ അറിയിച്ചു.
തുടർന്ന് കോടതി ഒരു അഭിഭാഷകനെ ഇയാൾക്കായി ചുമതലപ്പെടുത്തി.പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടില്ല.ജയിലിൽ വച്ച് നടക്കുന്ന തിരിച്ചറിയൽ പരേഡിന് ശേഷം മാത്രമേ ഇയാളെ കസ്റ്റഡിയിൽ വിടണമെന്ന അപേക്ഷ പോലീസ് സമർപ്പിക്കൂ.

NO COMMENTS

LEAVE A REPLY