വരൂ,ചൊവ്വയിൽ ജോലി ചെയ്യാം!!

 

ചൊവ്വയിൽ വിവിധ തൊഴിലവസരങ്ങൾ ഉണ്ടെന്ന് കാട്ടി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ പരസ്യം. ഭൂമിയിൽ ജോലി ചെയ്ത് ബോറടിച്ചവർക്ക് ധൈര്യമായി അപേക്ഷിക്കാം!! അധ്യാപകർ,കൃഷിക്കാർ,തയ്യൽക്കാർ,ഡോക്ടർമാർ എന്നു വേണ്ട എല്ലാ മേഖലയിലേക്കും ചൊവ്വയിൽ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കെന്നഡി സ്‌പേസ് സെന്ററിലെ സന്ദർശനമുറിയിലാണ്.

പരസ്യം കണ്ട് അപേക്ഷിക്കാൻ ചാടിപ്പുറപ്പെടും ഓർമ്മിക്കുക. ഇത് വെറുമൊരു പ്രചരണതന്ത്രം മാത്രമാണ്. ഭൂമിക്ക് പുറത്തുള്ള ജീവിതത്തെക്കുറിച്ച് ജനങ്ങൾ ചിന്തിക്കട്ടെ എന്ന ആശയമാണ് ഇതിനു പിന്നിലുള്ളത്. 2030 ആകുമ്പോഴേക്കും വാസയോഗ്യമായ ചൊവ്വ എന്ന സ്വപ്‌നം സാക്ഷാതകരിക്കാനാവുമെന്നാണ് നാസയുടെ പ്രതീക്ഷ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE