കെ.എസ്.യു സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം, പോലീസ് ലാത്തിച്ചാർജ്

 

കേരള സർവ്വകലാശാലയിൽ നടന്ന എസ്എഫ്‌ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം ഉണ്ടായി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയ് അടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.വി.എസ്.ജോയിയുടെ തലയ്ക്കാണ് പരിക്കേറ്റത്.

സെക്രട്ടേറിയറ്റ് ഗേറ്റിനു മുമ്പിലെത്തിയ മാർച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച പോലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിദ്യാർഥികളെ പോലീസുകാർ കാരണമില്ലാതെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE