ചികിത്സാപ്പിഴവ്; സൗദിയിൽ ഒരുവർഷത്തിനിടെ മരിച്ചത് 2500 രോഗികൾ

0

 

സൗദി അറേബ്യയിൽ ഒരു വർഷത്തിനിടെ ചികിത്സാപ്പിഴവ് മൂലം 2500 രോഗികൾ മരിച്ചെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്.പൊതു-സ്വകാര്യമേഖലകളിലെ ആശുപത്രികളിൽ വ്യാപകമായ ചികിത്സാപ്പിഴവുകൾ സംഭവിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു.1600 ഡോക്ടർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.385 പാരാമെഡിക്കൽ ജീവനക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.കേസുകളിൽ അന്വേഷണം നടക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

അന്വേഷണം നേരിടുന്നവരിൽ ഭൂരിഭാഗവും വിദേശികളാണ്.ഇവരോട് അതാത് ഗവർണറേറ്റുകളിൽ പാസ്‌പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമേഖലയിൽ ജീവനക്കാരെ നിയമിക്കുമ്പോൾ കർശന പരീക്ഷകൾ ഏർപ്പെടുത്താൻ മന്ത്രാലയം ശുപാർശ ചെയ്തു.

Comments

comments

youtube subcribe