സോണിയയെക്കൊണ്ട് മോദി ‘പാത്രം കഴുകിച്ചു’ ;പ്രവർത്തകർ തമ്മിൽ സംഘർഷം ;ഒരാൾ മരിച്ചു

 

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്‌സ് ആപ് പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ പേരിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു
. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം.

കോൺഗ്രസ് അനുഭാവികളുടെ വാട്‌സ് ആപ് ഗ്രൂപ്പിലാണ് സംഭവത്തിനടിസ്ഥാനമായ പോസ്റ്റ് പ്രചരിച്ചത്.സോണിയാ ഗാന്ധി പാത്രം കഴുകുന്ന ചിത്രത്തിന് പ്രധാനമന്ത്രി മോദി സോണിയയെ ഈ അവസ്ഥയിലാക്കി എന്നാണ് അടിക്കുറിപ്പ്. ചിത്രം പ്രചരിച്ചതോടെ വാട്‌സ് ആപ് ഗ്രൂപ്പിലെ അംഗങ്ങൾ ചേരിതിരിഞ്ഞ് തർക്കം ആരംഭിച്ചു. വാക് തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് പ്രശ്‌നപരിഹാരത്തിന് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അവിടേയ്ക്ക് പോവും വഴിയുണ്ടായ സംഘർഷമാണ് ഒരാളഉടെ കൊലപാതകത്തിൽ കലാശിച്ചത്.

NO COMMENTS

LEAVE A REPLY