ചരിത്രത്തിലാദ്യമായി ഇന്നലെ ആകാശവാണിയുടെ പ്രക്ഷേപണം മുടങ്ങി

ചരിത്രത്തില്‍ ആദ്യമായി ഇന്നലെ ആകാശവാണിയുടെ പ്രക്ഷേപണം മുടങ്ങി. ശക്തമായ കാറ്റില്‍  തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ ടവര്‍ നിലം പൊത്തിയതിനെ തുടര്‍ന്നാണ് പ്രക്ഷേപണം മുടങ്ങിയത്. ശ്രീകാര്യം മണ്‍വിളയിലെ ട്രാന്‍സ്മിറ്റിംഗ് ടവറാണ് തകര്‍ന്നത്. മൂന്നുമാസമെങ്കിലും വേണം ഇത് പൂര്‍ണ്ണമായും ശരിയാക്കാന്‍.

1937 സെപ്തംബര്‍ 30ന് പ്രക്ഷേപണം ആരംഭിച്ച ആദ്യമായാണ് ആകാശവാണിയുടെ പ്രക്ഷേപണം ഇങ്ങനെ തടസ്സപ്പെടുന്നത്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പറ്റുന്ന തരത്തിലാണ് ഇത് നിര്‍മ്മിച്ചിരുന്നതെങ്കിലും കഴിഞ്ഞ ദിവസത്തെ അതി ശക്തമായ കാറ്റ് ഇതിനെ കടപുഴക്കുകയായിരുന്നു.  വാര്‍ത്തകളും തദ്ദേശീയമായ പരിപാടികളും ആയിരുന്നു  122മീറ്റര്‍ ഉയരമുള്ള ഈ ടവര്‍ വഴി പ്രക്ഷേപണം ചെയ്തിരുന്നത്.  20കിലോ വാട്സ് ആണ് ശേഷിയാണ് ഇതിനുണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി എന്നിവിടങ്ങളിലേക്കുള്ള പ്രക്ഷേപണം തല്‍കാലം എഫ്.എം വഴിയാക്കിയിരിക്കുകയാണ്. പ്രാദേശിക വാര്‍ത്തകള്‍ താത്കാലികമായി അനന്തപുരി എപ്.എം വഴിയുംമാക്കി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews