ചെങ്ങന്നൂരിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു; രണ്ട് പേരുടെ നില ഗുരുതരം

0

 

ചെങ്ങന്നൂർ മുളക്കുഴയിൽ രാവിലെ 7.30ന് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇരുപതോളം പേർക്ക് പരിക്കേറ്റു.ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

നെയ്യാറ്റിൻകരയിൽ നിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. ബസ് എതിരെ വന്ന മിനിലോറിയിൽ ഇടിക്കുകയും നിയന്ത്രണം വിട്ട് സമീപത്തുള്ള പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.പമ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചു നിന്നതുകൊണ്ട് വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഇതിനു തൊട്ടുമുമ്പ് ബസ് ഡ്രൈവർ പുറത്തേക്ക് തെറിച്ചു പോയി.

Comments

comments

youtube subcribe