ദുബൈയിൽ സോഷ്യൽമീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണം

0

 

ജോലി ചെയ്യുന്ന കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയവഴി അപരിചിതരോട് വെളിപ്പെടുത്തരുതെന്ന് ദൂബൈ പോലീസിന്റെ മുന്നറിയിപ്പ്.ഇത്തരത്തിൽ വിവരങ്ങൾ പങ്കുവയ്ക്കുന്നത് ഗുരുതരമായ സുരക്ഷാപ്രശ്‌നങ്ങൾക്ക് കാരണമാകും.കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ ചോർത്തിയെടുക്കുന്ന സൈബർ കുറ്റവാളികൾ ഇതിലൂടെ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാവുമെന്നും ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പോലീസ് മുന്നറിയിപ്പ് നല്കുന്നു.

സ്വകാര്യവിവരങ്ങളും ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നതിൽ ജാഗ്രത വേണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.വീടുകളുടെയും മറ്റും ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നത് കവർച്ചക്കാർക്ക് സഹായകമാകും.അതുകൊണ്ട് ഇത്തരം പ്രവൃത്തികൾ ഒഴിവാക്കണമെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.

Comments

comments