Advertisement

കോളേജ് ഹോസ്റ്റലിൽ മുറി വേണോ,എങ്കിൽ ഇംഗ്ലീഷ് ഗ്രാമർ പഠിച്ചേ പറ്റൂ!!

June 18, 2016
Google News 1 minute Read

 

കോളേജുകളിൽ പ്രവേശനം നേടുന്നതിന് പരീക്ഷ നടത്തുന്നത് നമുക്ക് പരിചയമുണ്ട്. എന്നാൽ,ഹോസ്റ്റലിൽ മുറി കിട്ടണമെങ്കിലും പരീക്ഷ പാസ്സാകണം എന്നു വന്നാലോ!!

തമിഴ്‌നാട്ടിലെ ലയോള കോളേജ് ഹോസ്റ്റലിൽ കയറിക്കൂടാൻ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ പാസ്സാകണം. 50 മാർക്കിനുള്ള ചോദ്യങ്ങളിൽ 20 എണ്ണത്തിനെങ്കിലും ശരിയുത്തരം അറിയാമെങ്കിലേ ഹോസ്റ്റൽ മുറി സ്വപ്‌നം കാണേണ്ടതുള്ളു.മാച്ച് ദ് ഫോളോവിങ്ങ്,വാക്കുകളുടെ അർഥം തുടങ്ങിയവ പരിശീലിച്ച ശേഷമാണ് തങ്ങൾ ഹോസ്റ്റൽ പ്രവേശന്തതിന് അപേക്ഷിച്ചതെന്ന് കോളേജിലെ അവസാന വർഷ വിദ്യാർഥികൾ പറയുന്നു.

ഹോസ്റ്റലിൽ 800ൽ താഴെ മുറികൾക്ക് 1500 വിദ്യാർഥികളാണ് ആവശ്യക്കാരെന്നും അതിനാലാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് രീതി അവലംബിച്ചതെന്നുമാണ് കോളേജ് അധികൃതർ നല്കുന്ന വിശദീകരണം.പുതിയ വിദ്യാർഥികൾക്ക് ഇത് ബാധകമല്ലെന്ന് പ്രിൻസിപ്പാൾ പറയുന്നു. സീനിയർ വിദ്യാർഥികൾക്ക് മാത്രമാണ് പരീക്ഷ നടത്തുന്നത്.അച്ചടക്കം ഉൾപ്പടെ പരിശോധനവിധേയമാക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഒരു ഘടകം മാത്രമാണെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here