സ്വന്തം അച്ഛനോട് ഒരിക്കലെങ്കിലും നിങ്ങള്‍ ഇത്തരത്തില്‍ സ്നേഹം പ്രകടിപ്പിച്ചിട്ടുണ്ടോ?

സ്വന്തം ആഗ്രഹങ്ങള്‍ക്കുമപ്പുറത്തേയ്ക്ക് നിങ്ങളുടെ സൗകര്യം മാത്രം നോക്കിയ ഒരു മനുഷ്യജന്മം നിങ്ങളുടെ വീട്ടിലുമില്ലേ? ആ ആയുസ്സില്‍ നിങ്ങള്‍ക്ക് വേണ്ടി മാത്രം എത്രയെത്ര ആഗ്രഹങ്ങളാവും ആ അച്ഛന്‍ മനസ് വേണ്ടന്നു വച്ചിണ്ടുണ്ടാകു? കോളേജില്‍ നിന്ന്, ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് തിരിച്ചെത്തുന്ന നിങ്ങളെ കാത്ത് ആ കരുതലിന്റെ കണ്ണുകള്‍ എത്രപ്രാവശ്യം ആ പടിക്കലോളം വന്നു എത്തിനോക്കി പോയിട്ടുണ്ടാകം. ആ കടലോളം സ്നേഹത്തിന്റെ പകുതി പോലും തിരിച്ചുകൊടുക്കാനായിട്ടുണ്ടോ? ഈ അച്ഛന്‍ സ്നേഹത്തില്‍ പൊതിഞ്ഞ ഗൂഗിളിന്റെ വീഡിയോ കണ്ണുനിറയാതെ  കണ്ടുതീര്‍ക്കാനാവില്ല നിങ്ങള്‍ക്ക് .

NO COMMENTS

LEAVE A REPLY