എലഫന്റ് എന്ന് ഇങ്ങനെയും എഴുതാം; മന്ത്രിയുടെ അധ്യാപനം സോഷ്യൽ മീഡിയയിൽ വൈറലായി

 

മന്ത്രിമാരുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച വിവാദങ്ങൾ എക്കാലത്തും ചർച്ചയാവാറുണ്ട്.ഇക്കുറി ഗുജറാത്ത് നഗരവികസനമന്ത്രി ശങ്കർ ചൗധരിയാണ് വെട്ടലായിരിക്കുന്നത്.എം.ബി.എ ബിരുദധാരിയായ ഇദ്ദേഹത്തിന് എലഫന്റ് എന്ന പദം ശരിയായി എഴുതാനറിയില്ല എന്നതാണ് വാർത്തയായത്.നഗരവികസനം,ആരോഗ്യം,ഗതാഗതം എന്നീ വകുപ്പുകളാണ് ശങ്കർ ചൗധരി കൈകാര്യം ചെയ്യുന്നത്.

ദീസ മണ്ഡലത്തിൽ പര്യടനത്തിനിടെയാണ് മന്ത്രി സ്‌കൂളിലെ കുട്ടികൾക്ക് ക്ലാസ്സെടുത്തു.ELEPHANT എഴുതുന്നതിന് പകരം ELEPHENT എന്നാണെഴുതിയത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. താൻ എഴുതിയ വാക്കിലെ തെറ്റ് കണ്ടുപിടിക്കാൻ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് മന്ത്രിയുടെ വിശദീകരണം.സംഭവത്തെ ന്യായീകരിച്ച് ബിജെപിയും രംഗത്തെത്തി. ശങ്കർ ചൗധരിക്ക് തെറ്റ് പറ്റിയതല്ലെന്നും വാർത്ത തെറ്റായി പ്രചരിക്കുകയായിരുന്നുവെന്നും ബിജെപി വാദിക്കുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE