ത്രി ജി അങ്കണവാടികള്‍ വരുന്നു

0

മൂന്നരവയസുകാര്‍ മാത്രമല്ല ഇനി കൈക്കുഞ്ഞുങ്ങളും അറുപതു വയസ്സുകാരും ഇനി അങ്കണവാടികലുടെ പരിധിയില്‍ വരും.
കൈകുഞ്ഞുങ്ങള്‍ക്ക് മുതല്‍ പ്രായമായവര്‍ക്ക് വരെ പ്രയോജനപ്പെടുംവിധം സംസ്ഥാനത്തെ അങ്കണവാടികളുടെ രൂപവും ഭാവവും മാറുന്നു.
പേരിലും മാറ്റമുണ്ട്, ത്രിജി അങ്കണവാടികള്‍ എന്നാണ് ഇനി അറിയപ്പെടുക. ‘ടെക്നിക്ക’ലായി പറഞ്ഞാല്‍ വൈബ്രന്റ് ഏര്‍ലി ചൈല്‍ഡ്ഹുഡ്.

സംസ്ഥാനത്തെ ഒരോ നിയോജക മണ്ഡലത്തിലും ഒരു ത്രിജി അങ്കണവാടികള്‍ സ്ഥാപിക്കാനാണ് തീരുമാനം. ഒരു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡേ കെയര്‍ സെന്ററായി ഇത് പ്രവര്‍ത്തിയ്ക്കും. രണ്ടരവയസ്സിനും ആറ് വയസ്സിനും ഇടയ്ക്ക് ഉള്ളവര്‍ക്കും, 15വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവര്‍ക്കും ഇവിടെ നിന്നും സേവനം ലഭിയ്ക്കും. 65 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് പകല്‍വീടായും ഈ അങ്കണവാടികള്‍ പ്രവര്‍ത്തിയ്ക്കും. ഇന്റര്‍നെറ്റ് സൗകര്യം, ടിവി കാണാനുള്ള സൗകര്യം എന്നിവയും ഉണ്ടാകും. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് ഇതിന്റെ പ്രവര്‍ത്തനം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe