പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത സദസ്സില്‍

mallya

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത ചടങ്ങില്‍.
മാധ്യമപ്രവര്‍ത്തകന്‍ സണ്ണിസെന്നും എഴുത്തുകാരന്‍ സുഹല്‍ സേത്തും ചേര്‍ത്തെഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മല്യ എത്തിയത്. ലണ്ടന്‍ സക്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നടന്ന ചടങ്ങിലാണ് മല്യ പങ്കെടുക്കാനെത്തിയത്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്ജേത് സര്‍ണയും ചടങ്ങിനെത്തിയരുന്നു.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വന്ന ചടങ്ങിന്റെ വിവരങ്ങള്‍ അനുസരിച്ചായിരിക്കും മല്യ എത്തിയതെന്നും ആരെയും പ്രത്യേകമായി ക്ഷണിച്ചിട്ടില്ലെന്നുമാണ് സുഹല്‍ സേത്ത് പ്രതികരിച്ചത്.ചടങ്ങിനിടെ വിജയ് മല്യയെ കണ്ടയുടൻ ഹൈക്കമ്മിഷണർ നീരസം പ്രകടിപ്പിച്ചതിനുശേഷം ഇറങ്ങിപ്പോയെന്നും ഇദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY