മെഡിക്കല്‍ പ്രവേശനം ഐ.സി.യു വില്‍

സംസ്ഥാനത്തെ ഇക്കൊല്ലത്തെ മെഡിക്കല്‍ പ്രവേശനത്തില്‍ ഇതുവരെ ആശയക്കുഴപ്പം മാറിയില്ല. എം.ബി.ബി.എസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള അലോട്ട്മെന്‍റ് ഇനിയും വൈകുമെന്നുറപ്പായി. സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് ഇത്തവണ നീറ്റ് അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശനം നടത്തേണ്ടത്. അടുത്തമാസം നടക്കാനിരിക്കുന്ന നീറ്റ് രണ്ടാംഘട്ടം കൂടി പൂര്‍ത്തിയായാല്‍ മാത്രമേ ഇതിന്റെ ഫലം പുറത്ത് വരൂ. ഇതിനു ശേഷം മാത്രമാണ് മാനേജ്മെന്റ് സീറ്റുകളില്‍ പ്രവേശനം ആരംഭിക്കാന്‍ കഴിയുക. അതേസമയം സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളെ സംബന്ധിച്ച് ഒരു ചര്‍ച്ചയും ഇതേ വരെ നടന്നിട്ടുമില്ല.
സര്‍ക്കാര്‍ മെഡിക്കല്‍ കൊളേജുകളിലെ 1250 എ.ബി.ബി.എസ് സീറ്റുകളിലേക്കും സ്വാശ്രയ കോളേജുകളിലെ 1200 സര്‍ക്കാര്‍ സീറ്റുകളിലേക്കും സംസ്ഥാന ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തേണ്ടത്. നീറ്റ് സംബന്ധിച്ച വ്യക്തമായ ഉത്തരവോ നിര്‍ദേശമോ ലഭിക്കാതെ സര്‍ക്കാര്‍ സീറ്റുകളിലേക്കും പ്രവേശനം നടത്താനാകില്ല.

NO COMMENTS

LEAVE A REPLY