നമ്മളറിയാതെ നമ്മളെകൊണ്ട് ദൃക്ഷ്യ ചെയ്യിച്ച നന്മ ഇതാണ്.

ഇക്കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്ത് ഒബ്റോണ്‍ മാളില്‍ പോയവരെ അന്ന് ഒരു ചുറുചുറുള്ള സംഘം സമീപിച്ചിരിക്കും… ഒാര്‍മ്മയുണ്ടോ? അവരെ..? സ്ക്കൂള്‍ തുറക്കുമ്പോള്‍ പുതിയ പെന്‍സിലും ബാഗും ഒക്കെയായി സ്സകൂളില്‍ പോകാന്‍ കൊതിക്കുന്ന ബാല്യങ്ങളുടെ പ്രതിനിധികളായാണ് അന്ന് അവര്‍ അവിടെ നിന്നത്. ദൃക്ഷ്യ എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തകരായിരുന്നു അവര്‍.
അവര്‍ക്ക് സമീപം പഠനോപകരണങ്ങള്‍ അടങ്ങിയ നിരവധി കിറ്റുകള്‍ ഉണ്ടായിരുന്നു. സുമനസുകള്‍ മുന്നോട്ട് വന്ന്
പൈസ കൈമാറുന്ന ആ നിമിഷം തന്നെ അവരെ സാക്ഷിയാക്കി ആ സംഘം ഓരോ കിറ്റുകളും വിതരണം ചെയ്യാനായി മാറ്റി വച്ചു. വെകുന്നേരമായതോടെ കിറ്റുകള്‍ കൊണ്ട് നിറ‍ഞ്ഞിരുന്നു അവിടം. അവര്‍ ആരേയും നിര്‍ബന്ധിച്ചില്ല. സംശയത്തോടെ വന്നവരെ കാര്യം ധരിപ്പിച്ചു. കിറ്റുകള്‍ അഴിച്ച് കാണിച്ചു കൊടുത്തു. ആ സംശയങ്ങളുടെ കണ്ണുകള്‍ക്ക് മുന്നിലും അവരുടെ ചുണ്ടിലെ ചിരി മാഞ്ഞില്ല, അവര്‍ക്കറിയാമായിരുന്നു സ്ക്കൂള്‍ തുറക്കുമ്പോള്‍ അവര്‍ ഒരുപാട് കുട്ടികള്‍ക്ക് ഇതിലും വലിയ ചിരിയാണ് സമ്മാനിക്കാന്‍ പോകുന്നതെന്ന്!ആ പ്രതീക്ഷയ്ക്ക മാറ്റമുണ്ടായില്ല കിറ്റുകള്‍ക്കെല്ലാം ‘സ്പോണ്‍സര്‍’മാരുണ്ടായി. വൈകിട്ടായതോടെ കിറ്റുകളെല്ലാം അവകാശികള്‍ക്കായി ഒരുങ്ങി.

പൈസ കൊടുത്തവരും കൊടുക്കാത്തവരും ഇപ്പോള്‍ ആ കഥയെല്ലാം മറന്നിരിക്കും.എന്നാല്‍ കേട്ടോളൂ കൃത്യം ജൂണിന് മുമ്പ് അവര്‍ കുട്ടികള്‍ക്ക് കിറ്റെത്തിച്ചു. മാത്രമല്ല അന്ന് സഹായവുമായി എത്തിയ എല്ലാവര്‍ക്കും വിവരങ്ങള്‍ അപ്പപ്പോള്‍ എത്തിക്കുകകൂടി ചെയ്തു ഈ സംഘം. പുസ്തകങ്ങള്‍ എവിടെയെല്ലാം വിതരണം ചെയ്തു എന്നതിന്റെ സമ്പൂര്‍ണ്ണ വിവരങ്ങളും, ചിത്രങ്ങളും മെയിലില്‍ അയച്ചുകൊടുത്തു.
എറണാകുളത്തെ തന്നെ ചില സ്കൂളുകളിലും, അനാഥാലങ്ങളിലും, സ്പെഷ്യല്‍ സ്ക്കൂളുകളിലുമായാണ് ഇവര്‍ പഠനോപകരണങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്. 1001 കിറ്റുകളാണ് ഇവര്‍ വിതരണം ചെയ്തത്.

  ദൃക്ഷ്യയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

pic21 pic29 pic10pic22 pic11

NO COMMENTS

LEAVE A REPLY