ദുബൈ രാമരാജ്യമെന്ന് ബാബാ രാംദേവ്‌

ദുബൈ രാമരാജ്യമാണെന്ന് യോഗഗുരു ബാബാ രാംദേവ്. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ദൂബൈ സ്‌പോർട്‌സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിച്ച യോഗ പരിപാടിയിൽ സംസാരിക്കവേയാണ് ബാബാ രാംദേവിന്റെ പ്രസ്താവന.

ഇന്ത്യയിൽ രാമരാജ്യം സ്ഥാപിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്.എന്നാൽ,ദുബൈ ഇപ്പോഴേ രാമരാജ്യമാണ്.അഴിമതിയോ തമ്മിൽത്തല്ലോ സ്വജനപക്ഷപാതമോ ഇല്ലാത്ത നീതിപൂർവ്വമായ ഭരണം നടക്കുന്നു എന്ന നിലയിലാണ് ദുബൈ രാമരാജ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY