ഫെഫ്ക നാളെ സെൻസർ ബോർഡ് ഉപരോധിക്കും

സൈജോ കണ്ണാനിക്കൽ സംവിധാനം ചെയ്ത കഥകളി സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർബോർഡിനെതിരെ പ്രതിഷേധവുമായി ഫെഫ്ക. സെൻഡസർബോർഡിന്റെ വിവാദ തീരുമാനത്തിനെതിരെ തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെൻസർ ബോർഡ് ഓഫീസ് ഫെഫ്ക പ്രവർത്തകർ നാളെ ഉപരോധിക്കും. നഗ്‌നതാ പ്രദർശനമുണ്ടെന്ന് ആരോപിച്ചാണ് ചിത്രത്തിന്റെ പ്രദർശനാനുമതി സെൻസർബോർഡ് നിരോധിച്ചത്.

ചിത്രത്തിന്റെ ക്ലൈമാക്‌സിൽ കഥകളിവേഷം ഉപേക്ഷിച്ച് കഥാപാത്രം നടന്നു നീങ്ങുന്ന രംഗമുണ്ട് ഇത് ഒഴിവാക്കണമെന്നായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം.

എന്നാൽ പ്രശസ്ത ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണന്റെ നേതൃത്വത്തിൽ സെൻസർബോർഡ് പ്രിവ്യൂ കമ്മിറ്റി കുറഞ്ഞ മാറ്റങ്ങളോടെ ചിത്രത്തിന്‌
‘യു’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകാൻ തയ്യാറായിരുന്നു. സെൻസർ ഓഫീസറുടെ എതിർപ്പോടെയാണ് ഇത് ലഭിക്കാതെ പോയതെന്ന് സംവിധായകൻ പറഞ്ഞിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE