അഴിമതിയ്ക്ക് ആപ്പ് ഉണ്ടോ ആപ്പ്??

0
സര്‍ക്കാര്‍തലത്തിലെ ഉദ്യോഗസ്ഥരുടെ അഴിമതി വിജിലന്‍സിനെ അറിയിക്കാന്‍ ആപ്പ് തയ്യാറാക്കി നല്‍കാന്‍ വിജിലന്‍സ് ഡയറക്ടറേറ്റ് വിജ്ഞാപനം നല്‍കി. കേരളത്തില്‍ സ്ഥിരമായി ഓഫീസുള്ളവരും മികച്ച സേവന പാരമ്പര്യവും, പരിചയവും ഉള്ളവര്‍ ആപ്പുമായി എത്തിയാല്‍ മതിയെന്നാണ് വിജിലന്‍സ് വകുപ്പ് പറയുന്നത്.
കേരളത്തില്‍ അഴിമതിയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പൊതുജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുകയാണ് വകുപ്പിന്റെ ഉദ്ദേശം. പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റുംവിധമാണ് ആപ്പ് വരിക. മാത്രമല്ല അഴിമതിയെകുറിച്ചുള്ള ഫോട്ടോ വീഡിയോ ഓഡിയോ എന്നില അപ് ലോഡ് ചെയ്യാന്‍ പറ്റുംവിധമാണ് ആപ്പ് ഡിസൈന്‍ ചെയ്യേണ്ടതെന്നാണ് വിജിലന്‍സ് ഡയറക്ടറേറ്റിന്റെ ശുപാര്‍ശ

Comments

comments

youtube subcribe