ജിഷയെ ആക്രമിക്കാന്‍ അമീറിനെ പ്രകോപിപ്പിച്ചത് അമീറിന്റെ സുഹൃത്ത് അനാര്‍ ഉള്‍.

0

ജിഷയെ കൊലപ്പെടുത്താന്‍ അമീറിനെ പ്രകോപിപ്പിച്ചത് സുഹൃത്ത് അനാര്‍ ഉള്‍ ആണെന്ന സംശയം ബലപ്പെടുന്നു. ഇയാള്‍ ജിഷ മരണപ്പെട്ട അന്ന് തന്നെ അസ്സാമിലേക്ക് കടന്നു. ഇയാളെ പിടിക്കാനായി അസ്സാമിലെത്തിയ കേരള പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അമീറിന്റെ വീട്ടില്‍ എത്തുന്ന സ്ഥിരമായി എത്തുന്ന അപരിചിതന്‍ ഇതാണെന്നും പോലീസ് സംശയിക്കുന്നു.
സംഭവം നടക്കുന്നതിന്റെ അന്ന് രാവിലെ ജിഷയുമായി ഉണ്ടായ വാക്കേറ്റത്തെ കുറിച്ച് ഇവര്‍ തമ്മില്‍ മദ്യപിക്കുമ്പോള്‍ സംസാരിച്ചു. അതിനുശേഷമാണ് അമീര്‍ ജിഷയുടെ വീട്ടില്‍ എത്തിയതും മൃഗീയമായ കൊല നടത്തിയതും. എന്നാല്‍ അതേ സമയം അമീറും ജിഷയും തമ്മില്‍ മുന്‍ പരിചയം ഇല്ലായിരുന്നു എന്നാണ് പോലീസ് നിഗമനം. കാരണം ചോദ്യം ചെയ്യലിലുടനീളം ജിഷ എന്ന പേര് അമീര്‍ പറഞ്ഞിട്ടില്ല. പകരം പെണ്ണ് എന്നാണ് പറഞ്ഞത്. നല്ല പരിചയം ഉണ്ടായിരുന്നെങ്കില്‍ ജിഷയുടെ പേര് ഒരിക്കെങ്കിലും പരാമര്‍ശിക്കുമായിരുന്നു എന്നാണ് പോലീസ് ഭാഷ്യം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe