”അയാൾക്കു പിന്നിൽ ആരോ ഉണ്ട്”- ജിഷയുടെ അമ്മ

0

ജിഷ വധക്കേസ് പ്രതി അമീർ ഉൾ ഇസ്ലാമിനു പിന്നിൽ മറ്റാരോ ഉണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. അയാൾ എന്താവശ്യത്തിനാണ് പെരുമ്പാവൂരിൽ വന്നതെന്ന് കണ്ടെത്തണം.തങ്ങളുടെ വീടിനടുത്ത് അയാളെ താമസിപ്പിച്ചതാരെന്നും അന്വേഷിക്കണം. വീടുപണിക്ക് അമീർ വന്നിട്ടില്ല.താൻ അയാളെ കണ്ടിട്ടില്ല.കുളിക്കടവിൽ വച്ച് മർദ്ദിച്ചെന്ന വാദം തെറ്റാണ്. ജിഷ തനിച്ചാണ് കുളിക്കാൻ പായിരുന്നത്. അമീർ പറയുന്നതെല്ലാം കള്ളമാണ്. ജിഷയ്ക്ക് ആരുമായും പ്രണയമുണ്ടായിരുന്നില്ലെന്നും രാജേശ്വരിപറഞ്ഞു. താനും ജിഷയുമായി പ്രണയ്തതിലായിരുന്നുവെന്നും ഇതറിഞ്ഞ രാജേശ്വരി തന്നെ തല്ലിയെന്നും പ്രതി പോലീസിനോട് പറഞ്ഞതായി ഇന്നലെ പോലീസിനെ സഹായിച്ച ദ്വിഭാഷി വെളിപ്പെടുത്തിയിരുന്നു.

Comments

comments

youtube subcribe