തലശ്ശേരിയിലെ യുവതികളുടെ അറസ്റ്റ് പോലീസിനോട് ചോദിക്കണം- പിണറായി വിജയന്‍

pinarayi

തലശ്ശേരിയിലെ യുവതികളുടെ അറസ്റ്റിനെകുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും അതേ കുറിച്ച്  പോലീസിനോട് ചോദിക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പെണ്‍കുട്ടികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. ഇന്നലെ യുവതികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തമായപ്പോഴും ഇത്തരമൊരു അറസ്റ്റ് നടന്നത് അറിഞ്ഞില്ല എന്നായിരുന്നു മുഖ്യമന്ത്രി പിണറായിവിജയന്റെ പ്രതികരണം.

കഴിഞ്ഞ ശനിയാഴ്ച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ അഖില(30) അഞ്ജന(25) എന്നി ദളിത് പെണ്‍കുട്ടികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയായി സിപിഎം ഓഫീസില്‍ ഇവര്‍ കയറി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കാനെന്നു പറഞ്ഞ് സ്റ്റേഷനില്‍ വിളിപ്പിച്ച ഇവരെ ഇപ്പോള്‍ റിമാന്റ് ചെയ്തെങ്കിലും വൈകിട്ടോടെ ജാമ്യം ലഭിച്ചിരുന്നു. രാത്രി ആത്മഹത്യയ്ക്ക് ശ്രമിച്ച ഇതിലെ അഞ്ജന ഇപ്പോള്‍ അപകടനില തരണം ചെയ്തിരിക്കുകയാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE