Advertisement

കുടുംബത്തെയും ഒപ്പം കൂട്ടണോ; ഖത്തർ മലയാളികൾ ഇവ അറിഞ്ഞേ പറ്റൂ

June 19, 2016
Google News 1 minute Read

ഖത്തറിൽ പ്രധാനമായും രണ്ട് തരത്തിലാണ് ഫാമിലി വിസ അനുവദിക്കുന്നത്.ഒരു മാസത്തേക്കുള്ള ഹ്രസ്വകാല ഫാമിലി വിസയും ദീർഘകാലത്തേക്കുള്ള ഫാമിലി വിസയും. ഇവ ലഭിക്കുന്നതിന് എന്തൊക്കെ നടപടിക്രമങ്ങളാണ് പാലിക്കേണ്ടത് എന്നറിയാമോ?

ഹ്രസ്വകാല വിസ ലഭിക്കാൻ അപേക്ഷാഫോമിനൊപ്പം സമർപ്പിക്കേണ്ടത്

  • നിങ്ങളുടെ പാസ്‌പോർട്ടിലെ വിസയുടെ പേജ് ഉൾപ്പടെയുള്ള കോപ്പിയും കുടുംബാംഗങ്ങളുടെ പാസ്‌പോർട്ടിന്റെ കോപ്പിയും
  • ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് നിങ്ങളുടെ പൊസിഷനും ശമ്പളവും വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ്
  • നിങ്ങളും കുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ,വിവാഹ സർട്ടിഫിക്കറ്റ്,ജനന സർട്ടിഫിക്കറ്റ്
  • നിങ്ങൾ താമസിക്കുന്ന വീടിന്റെ വാടകരസീത് സംബന്ധിച്ച രേഖ
  • ഓരോ കുടുംബാംഗത്തിന്റെയും പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ (8 എണ്ണം)

ദീർഘകാല വിസ ലഭിക്കാൻ

പതിനായിരം ഖത്തർ റിയാലിൽ കൂടുതൽ ശമ്പളമുണ്ടെങ്കിൽ കുടുംബത്തെ ഖത്തറിലേക്ക് കൊണ്ടുവരാം.ചില കമ്പനികൾ ഈ സൗകര്യം കമ്പനിവഴിക്ക് ചെയ്തു തരാറുണ്ട്. അല്ലാത്ത പക്ഷം സ്വന്തമായി അപേക്ഷിക്കാം.

25 വയസ്സുകഴിഞ്ഞ ആൺമക്കളെ പിതാവിന്റെ വിസയിൽ കൊണ്ടുവരാൻ സാധിക്കില്ല. അവിവാഹിതരായ പെൺകുട്ടികളെ കൊണ്ടുവരുന്നതിന് പ്രായപരിധി ഇല്ല.കുടുംബാംഗങ്ങളെല്ലാം മെഡിക്കൽ ടെസ്റ്റുകൾക്ക് വിധേയരാകണം.

ഒരു മാസത്തെ വിസയ്ക്ക് വേണ്ടി ഹാജരാക്കേണ്ട രേഖകൾക്ക് പുറമെ

  • ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്
  • നിങ്ങൾ ദത്തെടുത്ത കുട്ടികളാണെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ്
  • വിവാഹസർട്ടിഫിക്കറ്റും കുട്ടികളുടെ ജനനസർട്ടിഫിക്കറ്റും ഖത്തറിലെ ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തണം.അത് ഖത്തറിലെ വിദേശകാര്യ മന്ത്രാലയത്തെ കാട്ടി അനുവാദം വാങ്ങണം
  • മേൽവിലാസത്തിനൊപ്പം വൈദ്യുതി ബില്ലും സമർപ്പിക്കണം
    അപേക്ഷ അറബിയിലാണ് കൊടുക്കേണ്ടത്. അതിനുള്ള സൗകര്യം തർജ്ജമാ കേന്ദ്രത്തിൽ ലഭിക്കും.
  • ഖത്തർ ഐ ഡി ഉള്ളവർക്കു മാത്രമേ ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനാവൂ 

    അപേക്ഷാഫോറം ഈ ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം https://www.moi.gov.qa/site/arabic/resources/2015/06/22_38114.pdf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here