കഴിഞ്ഞ വർഷം മാത്രം അഭയാർത്ഥികളായത് 65 മില്യൺ ജനങ്ങളെന്ന് യു എൻ ഏജൻസി

സിറിയ, അഫ്ഘാനിസ്ഥാൻ മേഖലകളിലെ പ്രതിസന്ധികൾ അഭയാർത്ഥികളുടെ എണ്ണം വർദ്ധിപ്പിച്ചതായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി. അഭയാർത്ഥികളായി പാലായനം ചെയ്യുന്നവരുടെ എണ്ണം 65.3 മില്യൺ ആയിരുന്നു 2015 ൽ എന്നാണ് ഏജൻസി പുറത്തുവിട്ട കണക്കുകൾ നൽകുന്നത്.

2014 വരെ അഭയാർത്ഥികളുടെ എണ്ണത്തിൽ ഏറ്റവുമധികം വർദ്ധവനവുണ്ടായത് രണ്ടാം ലോക മഹായുദ്ധകാലത്തായിരുന്നു. 60 മില്യൺ ജനങ്ങളാണ് ആ കാലഘട്ടത്തിൽ വാസസ്ഥലം വിട്ട് പാലായനം ചെയ്തത്.

എന്നാൽ 10 ശതമാനത്തിന്റെ വർദ്ധനവാണ് കഴിഞ്ഞ വർഷം മാത്രം ഉണ്ടായത്. 2015 ൽ ഓരോ ദിവസവും ഓരോ മിനുട്ടിൽ 24 പേർ വീതം പാലായനം ചെയ്തിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ 34000 പേർ ദിവസവും അഭയാർത്ഥികളാകുന്നുണ്ട്. 2005 ൽ ഇത് ദിവസവും 6 പേർ എന്ന നിലയിലായിരുന്നു.
സിറിയൻ യുദ്ധം ആരംഭിച്ചതോടെ 2011 മുതൽ 50 ശതമാനത്തിന്റെ വർദ്ധനവാണ് അഭയാർത്ഥികളുടെ എണ്ണത്തിൽ സംഭവിച്ചിരിക്കുന്നത്.

പകുതിയിലധികം അഭയാർത്ഥികളും സിറിയ, അഫ്ഘാനിസ്ഥാൻ, സോമാലിയ എന്നിവിടങ്ങളിൽനിന്നാണ്. തുർക്കിയിലേക്കാണ് ഇവരിൽ 2.5 മില്യൺ ജനങ്ങളും പാലായനം ചെയ്തത്. അഫ്ഘാനിൽനിന്നുള്ള 1.6 മില്യൺ അഭയാർത്ഥികൾ അയൽ രാജ്യമായ പാക്കിസ്ഥാനിലേക്കും സിറിയയിൽനിന്നുള്ള 1.1 മില്യൺ ലെബനോനിലേക്കും പാലായനം ചെയ്തു. ആഭ്യന്തരപാലായനം നടത്തുന്നവരുടെ എണ്ണം 40.8 മില്യൺ ആണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews