‘മനുഷ്യന് ഒരു ആമുഖം’ ഇംഗ്ലീഷിലേക്ക്

 

സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവൽ ഇംഗ്ലീഷിലേക്ക്. ‘എ പ്രിഫേസ് ടു മാൻ’ എന്ന പേരിൽ പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഫാത്തിമ മായിനാണ്. ഹാർപർ കോളിൻസാണ് പ്രസാധകർ. മനുഷ്യന് ഒരു ആമുഖത്തിന്റെ കോപ്പികളുടെ എണ്ണം അമ്പതിനായിരത്തിലെത്തുന്ന അവസരത്തിലാണ് പുസ്തകം ഇംഗ്ലീഷ് ഭാഷയിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഈ മാസം 25ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ ഇംഗ്ലീഷ് പതിപ്പിന്റെയും മനുഷ്യന് ഒരു ആമുഖത്തിന്റെ ലിമിറ്റഡ് എഡിഷന്റെയും പ്രകാശനം നടക്കും.മാതൃഭൂമി ആഴ്ച്ചപതിപ്പിൽ പരമ്പരയായി പ്രസിദ്ധീകരിച്ച നോവൽ ഡിസി ബുക്‌സാണ് പുസ്തകരൂപത്തിൽ പുറത്തിറക്കിയത്.ചെറുകഥകളിലൂടെ പ്രശസ്തനായ സുഭാഷ് ചന്ദ്രന്റെ ആദ്യ നോവലാണ് ഇത്. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്,ഓടക്കുഴൽ അവാർഡ്,വയലാർ അവാർഡ് എന്നിവയും മന്ഷ്യന് ഒരു ആമുഖം നേടിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY