കീടനാശിനി വേണോ? കൃഷി ഓഫീസറുടെ കുറിപ്പടി വേണം.

സംസ്ഥാനത്ത് ഇനി മുതല്‍ കൃഷി ഓഫീസറുടെ കുറിപ്പുണ്ടെങ്കിലേ കീട, കുമിള്‍, കളനാശിനികള്‍ വാങ്ങാനാവൂ. രാസവളങ്ങളുടേയും കീട, കുമിള്‍, കളനാശിനികളുടേയും ഉപയോഗം നിയന്ത്രിക്കാനാണ് വകുപ്പിന്റെ ഈ പുതിയ നീക്കം.
മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ്  തീരുമാനം കൈക്കൊണ്ടത്. കീടനാശിനി നിര്‍മ്മാതാക്കളും വിതരണക്കാരും ചേര്‍ന്ന് വിള പരീക്ഷണങ്ങളും മാതൃകാ കൃഷിത്തോട്ടങ്ങളും നടത്തുന്നത് പൂര്‍ണ്ണമായും ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. രണ്ടാഴ്ചയിലൊരിക്കല്‍ ഇന്‍സെക്ടിസൈഡ് ഇന്‍സ്പെക്ടര്‍മാര്‍ തങ്ങളുടെ പരിധിയിലുള്ള ഡിപ്പോകള്‍ സന്ദര്‍ശിച്ച് വില്‍പ്പന നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY