ചേതൻ ഭഗതിനെ എന്തുകൊണ്ട് റിസർവ്വ് ബാങ്ക് ഗവർണർ ആക്കിക്കൂടാ; ചോദ്യമുന്നയിച്ച് ആം ആദ്മി പാർട്ടി ‘;താൻ റെഡിയെന്ന് ചേതൻ ഭഗത്‌

ചേതൻ ഭഗതിനെ റിസർവ്വ് ബാങ്ക് ഗവർണറാക്കണമെന്ന് ആം ആദ്മി പാർട്ടി.മുൻ ക്രിക്കറ്റ് താരം ചേതൻ ചൗഹാനെ ദേശീയ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ടെക്‌നോളജി തലവനായി നിർമ്മിക്കാമെങ്കിൽ ചേതൻ ഭഗതിന് റിസർവ്വ് ബാങ്ക് ഗവർണറാകാം എന്നാണ് ആം ആദ്മി പാർട്ടിയുടെ വാദം.

അനുപം ഖേറിനെ ഐഎസ്ആർഒ തലവനാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.ഫാഷനിലെ എഫ് എന്താണെന്ന് അറിയാത്ത ചേതൻ ചൗഹാന് അത്തരമൊരു സ്ഥാനത്തെത്താമെങ്കിൽ ചേതൻ ഭഗതിനും ഇനുപം ഖേറിനുമൊക്കെ തലവൻമാരാകാം എന്നാണ് ആംആദ്മി പറയുന്നത്.

എന്നാൽ,ആം ആദ്മി പാർട്ടിക്കെതിരെ ചേതൻ ഭഗത് പ്രതികരിച്ചു. പാർട്ടി മാന്യതയോടെ സംസാരിക്കണം. തനിക്ക് സാമ്പത്തിക ശാസ്ത്രത്തിലും വാണിജ്യകാര്യങ്ങളിലും വിവരമുണ്ട്.ആരെക്കാളും നന്നായി തനിക്ക് റിസർവ്വ് ബാങ്ക് ഗവർണർ സ്ഥാനം കൈകാര്യം ചെയ്യാനാവും എന്നും ചേതൻ ഭഗത് ട്വീറ്റ് ചെയ്തു.

 

NO COMMENTS

LEAVE A REPLY