ബംഗാളിലെ കോൺഗ്രസ് സഖ്യം ;സിപിഎമ്മിൽ പൊട്ടിത്തെറി,കേന്ദ്രക്കമ്മിറ്റിയിൽ രാജി

0

 

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേർന്നതിൽ സിപിഎമ്മിൽ വ്യാപക പ്രതിഷേധം. സഖ്യം പാർട്ടി നയരേഖയ്ക്ക് വിരുദ്ധമെന്ന് രേഖപ്പെടുത്താത്തതിൽ ശകത്മായ എതിർപ്പാണുയരുന്നത്. കേന്ദ്രക്കമ്മിറ്റിയംഗം ജഗ്മതി സംഗ്വാൻ രാജിവച്ചു.കേന്ദ്രക്കമ്മിറ്റി യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്.
പാർട്ടിക്കുള്ളിൽ സഖ്യം സംബന്ധിച്ച ചർച്ച ഉയർന്നപ്പോൾ ഭൂരിഭാഗം പേരും അത് പാർട്ടി നയരേഖയ്ക്ക് വിരുദ്ധമാണെന്ന് അഭിപ്രായം പറഞ്ഞു. എന്നാൽ,ഇക്കാര്യം അംഗീകരിക്കാൻ പോളിറ്റ് ബ്യൂറോ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായ ജഗ്മതി സംഗ്വാൻ  പ്രതികരിച്ചു.

Comments

comments

youtube subcribe