സത്യം എന്തെന്ന് പാർട്ടി ജനറൽ സെക്രട്ടറി പറയുമെന്ന് കോടിയേരി ബാലകൃഷ്ണൻ

0
vadakkanchery rape case

ബംഗാളിൽ കോൺഗ്രസുമായി സഖ്യം ചേർന്നതു പാർട്ടി നയരേഖയ്ക്ക് വിരുദ്ധമെന്ന് രേഖപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കേന്ദ്രക്കമ്മിറ്റിയംഗം രാജിവച്ച വിഷയത്തിൽ പാർട്ടി ജനറൽ സെക്രട്ടറി വിശദീകരണം നൽകുമെന്ന് കേന്ദ്രക്കമ്മിറ്റിയംഗം കോടിയേരി ബാലകൃഷ്ണൻ. ഒരാളുടെ മാത്രം പ്രതിഷേധമാണിത്. ജഗ്മതി സംഗാവാൻ പറഞ്ഞത് തന്നെയാണോ സത്യം എന്നറിയാൻ സീതാറാം യെച്ചൂരിയുടെ വാക്കുകൾക്കായി കാത്തിരിക്കാനും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിയ്ക്കുള്ളിൽ പറയേണ്ടത് മാധ്യമങ്ങളോട് പറഞ്ഞത് ശരിയായ രീതിയല്ലെന്നും അത് ജഗ്മതി സംഗ്വാന്റെ അറിവില്ലായ്മ മൂലമാകാമെന്നും കേന്ദ്രക്കമ്മിറ്റിയംഗം എ.വിജയരാഘവൻ.ഇത് സംബന്ധിച്ച് പാർട്ടിയിൽ പ്രതിസന്ധിയൊന്നുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Comments

comments

youtube subcribe