‘കമ്മട്ടിപ്പാടം’ ഫേസ്ബുക്കിൽ; പൈറസി ലോബിക്കെതിരെ നിർമ്മാതാക്കൾ

 

തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന കമ്മട്ടിപ്പാടത്തിന്റെ വ്യാജപതിപ്പ് ഫേസ് ബുക്കിൽ.തിയേറ്റർപ്രിന്റ് ആണ് ഫേസ് ബുക്കിലൂടെ പ്രചരിക്കുന്നത്. ബാൽക്കണി പിക്‌ചേഴ്‌സ് എന്ന പേജാണ് കമ്മട്ടിപ്പാടം വ്യാജപതിപ്പ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച കലിയുടെ വ്യാജപതിപ്പും ഈ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു.നിർമ്മാതാക്കൾ സൈബർ സെല്ലിന് പരാതി നല്കി.എന്നാൽ,ഇപ്പോൾ ഈ പേജ് തന്നെ ഡിലീറ്റ് ചെയ്തിട്ടുണ്ട്.ഫേസ്ബുക്ക് പോസ്റ്റുകളിൽ കാണുന്ന ഹാഷ്ടാഗുകൾ പോവുന്നത് ഓൺലുക്കേഴ്‌സ് മീഡിയ എന്ന പേജിലേക്കാണ്.

രാജീവ് രവി ചിത്രമായ കമ്മട്ടിപ്പാടം വിജയകരമായി പ്രദർശനം തുടരുകയാണ്.കലിയുടെ ഡിവിഡി റിലീസിന് തൊട്ടുമുമ്പാണ് വ്യാജപതിപ്പ് പുറത്തുവന്നത്.വിജയചിത്രങ്ങളെ തകർക്കാൻ പൈറസി ലോബി ശക്തമാണെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് വീണ്ടും വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.നേരത്തെ പ്രേമം എന്ന സിനിമയുടെ സെൻസർ കോപ്പി പുറത്തായത് വൻ വിവാദമായിരുന്നു. ചിത്രം റെക്കോർഡ് വിജയം നേടുമെന്ന പ്രവചനങ്ങൾക്കിടെ വ്യാജൻ പുറത്താവുകയായിരുന്നു. കഴിഞ്ഞ ദിവസം റിലീസിനു മുന്നേതന്നെ ഉഡ്താപഞ്ചാബ് എന്ന ഹിന്ദിച്ചിത്രവും ഓൺലൈനിൽ എത്തിയിരുന്നു.

NO COMMENTS

LEAVE A REPLY