മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ട് വീണ്ടും!!!

 

ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻ ലാലും സിബി മലയിലും ഒന്നിച്ചൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി സൂചന. നിർമ്മാതാവ് സന്തോഷ് കോട്ടായി ഇരുവർക്കുമൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്.പുതിയ ചിത്രത്തെ സംബന്ധിച്ച ഔഗ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് സൂചന.

മോഹൻലാൽ സിബിമലയിൽ കൂട്ടുകെട്ട് മലയാളികൾക്ക് സമ്മാനിച്ചത് സൂപ്പർഹിറ്റ് സിനിമകളായിരുന്നു. കിരീടം,ചെങ്കോൽ,ദശരഥം,ഹിസ് ഹൈനസ് അബ്ദുള്ള,ഭരതം,ഉസ്താദ്,ദേവദൂതൻ തുടങ്ങിയവയെല്ലാം മലയാളികൾ നെഞ്ചേറ്റിയ ചിത്രങ്ങൾ. മോഹൻലാലിന്റെ അതുല്യപ്രതിഭയ്ക്ക് തൊടുകുറി ചാർത്തിയ ഈ ചിത്രങ്ങളുടെ പട്ടികയിലേക്ക് വീണ്ടും ഒരു സൂപ്പർഹിറ്റ് കൂടി വരുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ.2007ൽ പുറത്തിറങ്ങിയ ഫഌഷ് ആണ്  മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ട്  ഒന്നിച്ച അവസാന ചിത്രം.

NO COMMENTS

LEAVE A REPLY