പേരറിയാത്തവർ തിയേറ്ററുകളിലേക്ക്

0

ഒഴിവുദിവസത്തെ കളിയ്ക്ക് പിന്നാലെ മറ്റൊരു പുരസ്‌കാര ചിത്രം കൂടി തിയേറ്ററുകളിലേക്ക്. ഡോ ബിജു സംവിധാനം നിർവ്വഹിച്ച പേരറിയാത്തവർ എന്ന ചിത്രമാണ് തിയേറ്റർ റിലീസിനൊരുങ്ങുന്നത്. ഓഗസ്റ്റ് 19 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. രണ്ട് ദേശീയ പുരസ്‌കാരങ്ങളും മൂന്ന് അന്തർദേശീയ പുരസ്‌കാരങ്ങളും സ്വന്തമാക്കിയ ചിത്രം ഇതുവരെ 15 അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചുകഴിഞ്ഞു.

names-unknownനല്ല സിനിമയുടെ കാഴ്ചക്കാരിലേയ്ക്ക് ഞങ്ങളുടെ പേരറിയാത്തവർ എത്തുന്നു.
ഒരു നല്ല നാളേയ്ക്ക് വേണ്ടി തീർച്ചയായും ഈ ചിത്രം മലയാളികൾ കണ്ടിരിക്കേണ്ട താണെന്ന് ഡോ ബിജു ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിലെ മികച്ച അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.

Comments

comments