ഇനി പാസ്‌പോർട്ട് ലഭിക്കും,ഈസിയായി!!

അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ടത് മൂന്ന് രേഖകൾ മാത്രം

പാസ്‌പോർട്ട് ലഭ്യമാക്കുന്നതിനുള്ള നടപടി ലഘൂകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.പോലീസ് പരിശോധന കാരണം പാസ്‌പോർട്ട് താമസിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ആധാർ,തിരിച്ചറിയൽ കാർഡ്,പാൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം പാസ്‌പോർട്ടിന് അപേക്ഷിച്ചാലുടൻ പാസ്‌പോർട്ട് ലഭ്യമാക്കാനാണ് പുതിയ തീരുമാനം.

വിവിധ രേഖകൾക്കൊപ്പം പാസ്‌പോർട്ടിനുള്ള അപേക്ഷ സമർപ്പിച്ചതിന് ശേഷവും പോലീസ് വേരിഫിക്കേഷന്റെ പേരിൽ നടപടിക്രമങ്ങൾ നീളുന്നതായി പരാതികൾ ഉയരുന്നുണ്ട്.അപേക്ഷയും രേഖകളും ഓൺലൈനായി സമർപ്പിക്കാൻ കഴിയുമെങ്കിലും വേരിഫിക്കേഷൻ ഇപ്പോഴും പഴയപടി തന്നെയാണ് നടത്തുന്നത്.ഇത് വലിയ കാലതാമസത്തിന് ഇടവരുത്തുന്ന സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ ലഘൂകരിക്കാനുള്ള വിദേശമന്ത്രാലയത്തിന്റെ തീരുമാനം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews