ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ ചരിത്രമെഴുതാന്‍ പി.എസ്.എല്‍.വി സി-34

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ കരുത്താകാന്‍ പി.എസ്.എല്‍.വി സി-34 യുടെ വിക്ഷേപണം ബുധനാഴ്ച നടക്കും. ഇരുപത് ഉപഗ്രഹങ്ങളുമായാണ് വിക്ഷേപണ വാഹനം കുതിച്ചുയരാന്‍ പോകുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണരംഗത്ത് ആദ്യമായാണ് ഇത്രയധികം ഉപഗ്രഹങ്ങളുമായി ഒരു വിക്ഷേപണ വാഹനം നടക്കാന്‍ പോകുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് രാവിലെ 9.25 ഓടെ വിക്ഷേപണം നടക്കുക.
എല്ലാ ഉപഗ്രഹങ്ങള്‍ക്കും കൂടി 560കിലോഗ്രാം ഭാരം ഉണ്ട്. ഭൗമ നിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്-2, ചെന്നൈയിലെ ഹരിതഗൃഹ വാതകങ്ങളെക്കുറിച്ചുള്ള വിവരശേഖരണവുമായി സത്യഭാമ, ഹാം റേഡിയോ പ്രവര്‍ത്തകര്‍ക്ക് സന്ദേശം അയക്കാനായി സ്വയം തുടങ്ങിയ ഉപഗ്രങ്ങളളും കൂട്ടത്തിലുണ്ട്.

NO COMMENTS

LEAVE A REPLY