ആലോചിക്കൂ,സൗന്ദര്യം വേണോ സെൽഫി വേണോ!!

0

 

സ്മാർട്ട് ഫോണിൽ സ്ഥിരമായി സെൽഫിയെടുക്കുന്നത് ചർമ്മത്തിന് ദോഷം ചെയ്യുമെന്ന് പുതിയ പഠനം. ഫോണിൽ നിന്ന് നിരന്തരമായി റേഡിയേഷനും വെളിച്ചവും മുഖത്തടിക്കുന്നത് ചർമ്മത്തിൽ ചുളിവുകൾ സൃഷ്ടിച്ച് പ്രായക്കൂടുതൽ തോന്നിപ്പിക്കുമെന്നാണ് പഠനറിപ്പോർട്ട്.ബ്രിട്ടനിലെ ലിനിയ സ്‌കിൻ ക്ലിനിക്കാണ് പഠനം നടത്തിയത്.

സെൽഫി ഏടുക്കാൻ ഏത് കയ്യിലാണോ ഫോൺ പിടിയ്ക്കുന്നത് ആ വശത്തെ മുഖചർമ്മമാണ് കുഴപ്പത്തിലാവുക. മൊബൈൽ ഫോണുകളിൽ നിന്നുള്ള ഇലക്ട്രോ മാഗ്നെറ്റിക് റേഡിയേഷനുകൾ ത്വക്കിലെ ഡിഎൻഎയ്ക്ക് തകരാറുണ്ടാക്കും.അതിനാൽ പുതിയ കോശങ്ങൾ ഉണ്ടാവുന്നത് തടസ്സപ്പെടുകയും ചർമ്മം ചുളിയാൻ കാരണമാവുകയും ചെയ്യുമെന്നാണ് ഡോക്ടർമാർ പറയുന്നത്.സൺസ്‌ക്രീൻ ക്രീമുകൾ ഈ ദോഷത്തെ പ്രതിരോധിക്കില്ലെന്നുള്ള മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്.

Comments

comments