”ആ രാജി അപ്രതീക്ഷിതമായിരുന്നു”- സീതാറാം യെച്ചൂരി

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേർന്ന ബംഗാൾ ഘടകത്തിന്റെ നടപടി കേന്ദ്രക്കമ്മിറ്റി തള്ളി.പാർട്ടി നയത്തിന് വിരുദ്ധമായാണ് ബംഗാൾ ഘടകം പ്രവർത്തിച്ചത്. തുടർനടപടികൾ ബംഗാൾ ഘടകവുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കേന്ദ്രക്കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

കേന്ദ്രക്കമ്മിറ്റിയിൽ 75 പേർ സഖ്യനടപടിയെ എതിർത്ത് വിട്ടുനിന്നു.യോഗത്തിനിടെയുള്ള ജഗന്മതി സാംഗ്വാന്റെ രാജി അപ്രതീക്ഷിതമായിരുന്നു.ഇരിക്കൂ,പ്രശ്‌നം ചർച്ച ചെയ്യാമെന്ന് ത്രിപുര മുഖ്യമന്ത്രി കൂടിയായ മാണിക് സർക്കാർ പറഞ്ഞെങ്കിലും അതിന് ചെവികൊടുക്കാതെ അവർ ഇറങ്ങിപ്പോവുകയായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.

കോൺഗ്രസുമായുള്ള സഖ്യം പാർട്ടി നയരേഖയ്ക്ക് വിരുദ്ധമാണെന്നും നടപടി എടുക്കാത്തതിൽ പ്രതിഷേധമുണ്ടെന്നും അറിയിച്ചാണ് ജഗന്മതി സാംഗ്വാൻ രാജിവച്ചത്.തൊട്ടുപിന്നാലെ പാർട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരിൽ ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പിബി വാർത്താക്കുറിപ്പുമിറക്കിയിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews